ചങ്ങനാശേരി: പെൻഷൻ കുടിശികയും ക്ഷാമാശ്വാസവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തിയ സമരപരിപാടിയുടെ ഭാഗമായി മാടപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും ധർണയും നടന്നു. സംസ്ഥാന കമ്മിറ്റി അംഗം പി.എൻ ശാരദാമ്മാൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എസ് സദാശിവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എസ് കൃഷ്ണൻകുട്ടി, ജോണിക്കുട്ടി സ്‌കറിയ, കെ.വി റോസമ്മ, ബ്ലോക്ക് സെക്രട്ടറി കെ.ജി സോമൻ, പ്രൊഫ.കെ.വി ശശിധരൻ നായർ, പി.ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.