തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 2071-ാം നമ്പർ ഇടയ്ക്കാട്ടുവയൽ ശാഖയുടെ 19-ാമത് ഉത്സവാഘോഷങ്ങളുടെ ഭാഗമായി കൂടിയ വിശേഷാൽ പൊതുയോഗം യൂണിയൻ പ്രസിഡന്റ് ഈ.ഡി പ്രകാശൻ ഉൽഘാടനം ചെയ്തു. സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്റട്ടറി ഗിരിജകമൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവുത്സവാഘോഷങ്ങൾ അഞ്ചു ദിവസങ്ങളിലായി ഗണപതിഹോമം, അഹസ്സ്, പൂമൂടൽ, സാംസ്‌കാരിക സമ്മേളനം,, ഘോഷയാത്ര, അന്നദാനം എന്നിവ നടത്താൻ തീരുമാനിച്ചു. പ്രതിഷ്ഠ ആചാര്യൻ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ കലശാഭിഷേക ചടങ്ങുകൾ നടത്തും. പ്രകാശ് പി. നാരായണൻ, ജയൻ പി. നാരായണൻ, ഹരി കൊറ്റംകുളത്തിൽ, സന്തോഷ് എം ടി, പ്രശോബ് വിശ്വനാഥൻ, സലില കൃഷ്ണൻകുട്ടി, ഉഷാമോഹനൻ, ഓമന വിജയൻ, കുഞ്ഞുമോൾ സന്തോഷ്, ഷൈല രമണൻ, സനന്തു സന്തോഷ്, അക്ഷയ് സാബു, ബിജു കാരിതടത്തിൽ എന്നിവർ പ്രസംഗിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പി.എം.സോമൻ സ്വാഗതം പറഞ്ഞു.