ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഭക്തിനിർഭരമായി. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്‌നിപകർന്നതോടെ പൊങ്കാലയ്ക്ക് ആരംഭമായി. കാർത്തിക ദിനത്തോടനുബന്ധിച്ച് രാവിലെ വിശേഷാൽ പൂജകളും ഉമാമഹേശ്വര പൂജയും നടന്നു. വൈകിട്ട് കാവിൻപുറം കാണിക്കമണ്ഡപം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച നാരങ്ങാവിളക്ക് ഘോഷയാത്രയിലും നിരവധി ഭക്തർ പങ്കെടുത്തു. കാർത്തിക ദീപം തെളിക്കൽ, വിശേഷാൽ ദീപാരാധന എന്നിവയും നടന്നു. പരിപാടികൾക്ക് ദേവസ്വം ഭാരവാഹികളായ റ്റി.എൻ. സുകുമാരൻ നായർ, ഭാസ്‌കരൻ നായർ കൊടുങ്കയം, സുരേഷ് ലക്ഷ്മി നിവാസ്, ത്രിവിക്രമൻ തെങ്ങുംപള്ളിൽ, ശിവദാസ് തുമ്പയിൽ, ജയചന്ദ്രൻ വരകപ്പള്ളിൽ, സി.ജി. വിജയകുമാർ, ഗോപകുമാർ അമ്പാട്ടുവടക്കേതിൽ, പ്രസന്നൻ കാട്ടുകുന്നത്ത്, ആർ.സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.