പാലാ: കോട്ടയം ഗുരുനാരായണ സേവാനികേതന്റെ നേതൃത്വത്തിൽ പാലായ്ക്ക് സമീപം കൊടുമ്പിടിയിൽ വിശ്രാന്തി നികേതനിൽ നിർമ്മാണം പൂർത്തിയാക്കിയ പ്രാർത്ഥനാമന്ദിരത്തിന്റെ ഉദ്ഘാടനം 24ന് നടക്കും. ഇതോടൊപ്പം ആധ്യാത്മിക അന്തര്യോഗവും നടക്കും.

24ന് രാവിലെ 9ന് ദീപാർപ്പണം, ഗുരുപൂജ. 9.30ന് നടക്കുന്ന സമൂഹശാന്തി ഹവനത്തിന് ശിവഗിരി മഠത്തിലെ സ്വാമി ബോധിതീർത്ഥ, സ്വാമി മഹാദേവാനന്ത എന്നിവർ മുഖ്യാകാർമ്മികത്വം വഹിക്കും. 10.30ന് ഗുരുനാരായണ ഭജനാമൃതം, 11ന് പ്രാർത്ഥനാ മന്ദിരത്തിന്റെ ഉദ്ഘാടനം സ്വാമി ബോധിതീർത്ഥ നിർവഹിക്കും. മാണി സി.കാപ്പൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. സി.എ ശിവരാമൻ ന്യൂഡൽഹി അദ്ധ്യക്ഷത വഹിക്കും. ഉഷാ രാജു, രാജേഷ് വാളിപ്ലാക്കൽ, ബിജു പി.കെ., ജെയ്‌സി സണ്ണി, വി.ജെ. സോമൻ, ഫാ. മാത്യു തടത്തിൽ, ഡോ.എൻ.കെ. മഹാദേവൻ, സുനിൽ കുമാർ ജി., ഹരിദാസ് തോപ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.

ഉച്ചതിരിഞ്ഞ് 2ന് നടക്കുന്ന സത്സംഗത്തിൽ സ്വാമി മഹാദേവാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ബോധിതീർത്ഥ പ്രഭാഷണം നടത്തും. വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന, 8ന് സാംസ്‌കാരികസന്ധ്യ.

25ന് രാവിലെ 6ന് യോഗ പരിശീലനം, ജപം, ധ്യാനം. 10ന് ആചാര്യ എൻ. കൃഷ്ണപൈ സത്സംഗം നയിക്കും. കണ്ണിൻ വേദിക് അദ്ധ്യക്ഷത വഹിക്കും. 11.30ന് ബി.ആർ പ്രസാദ് സത്സംഗം നയിക്കും. പി.ജി മോഹൻദാസ് പേണ്ടാനത്ത് അദ്ധ്യക്ഷത വഹിക്കും. ഉച്ചഭക്ഷണം, ക്യാമ്പ് വിശകലനം.