ഞാറയ്ക്കൽ: എസ്.എൻ.ഡി.പി യോഗം 1306ാം നമ്പർ വിജയപുരം ശാഖയുടെ ആഭിമുഖ്യത്തിലുള്ള 19ാമത് വിജയപുരം ശ്രീനാരായണ ദർശനോത്സവത്തിന് ഇന്ന് തുടക്കം. വൈകിട്ട് 7ന് ശിവഗിരി മഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അനൂപ് സോമൻ അദ്ധ്യക്ഷത വഹിക്കും. ഉഴവൂർ കപ്പൂച്ചിയൻ ആശ്രമത്തിലെ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ പ്രഭാഷണം നടത്തും. യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ, നിയുക്ത യൂണിയൻ കമ്മിറ്റി മെമ്പർ വി.എസ് വിനോദ് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി വി.എസ് ഷിനുമോൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബിനു പി.മണി നന്ദിയും പറയും. 9ന് വൈകിട്ട് 7ന് ശിവഗിരി മഠത്തിലെ സ്വാമി അസംഗാനന്ദഗിരി പ്രഭാഷണം നടത്തും. ശാഖാ വൈസ് പ്രസിഡന്റ് ബിനു പി.മണി അദ്ധ്യക്ഷത വഹിക്കും. 10ന് വൈകിട്ട് 7ന് സൗമ്യ അനിരുദ്ധൻ കുറിച്ചി പ്രഭാഷണം നടത്തും. യൂണിയൻ കമ്മിറ്റി മെമ്പർ കെ.സി.സോമൻ അദ്ധ്യക്ഷത വഹിക്കും.