കുറിച്ചി : ഇത്തിത്താനം ഗ്രാമം ഫേസ്ബുക്ക് കൂട്ടായ്മയും സാംസ്‌കാരിക സംഘടനകളും കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച റോഡ് സുരക്ഷ മിററുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. കുരട്ടിമല, മലകുന്നം തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥാപിച്ച മിററുകളാണ് നശിപ്പിച്ചത്. രാത്രികാല പൊലീസ് പട്രോളിംംഗ് ശക്തമാക്കണമെന്ന് ഇത്തിത്താനം വികസനസമിതി ആവശ്യപ്പെട്ടു.