ചങ്ങനാശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചങ്ങനാശേരി ബ്ലോക്കിന്റെ നേതൃത്വത്തിൽ പെൻഷൻ കുടിശിക, സമാശ്വാസ കുടിശിക, മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ അടിയന്തിരാവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനവും ധർണയും നടത്തി. ചങ്ങനാശേരി മുൻസിപ്പൽ ജംഗ്ഷനിൽ നടന്ന ധർണ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.എം.മധുരാജ് ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപിള്ള, ബ്ലോക്ക് സെക്രട്ടറി എൻ.വിജയകുമാർ, ട്രഷറർ ഇന്ദിരദേവി, സംസ്ഥാന കൗൺസിൽ അംഗം എസ്.ആനന്ദകുട്ടൻ, ജില്ല വൈസ് പ്രസിഡന്റ് ഇ.അബ്ദുൽ റഹിമാൻകുഞ്ഞ്, സാംസ്‌കാരികവേദി കൺവീനർ സലീം മുല്ലശേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മേരി തോമസ് എന്നിവർ പങ്കെടുത്തു. തുടർന്ന് പെൻഷൻ ട്രഷറിയിലേക്ക് പ്രകടനവും നടന്നു.