കോട്ടയം: യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും നിർത്തലാക്കിയ ലൈഫ് മിഷൻ പദ്ധതി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കളക്ടറേറ്റ് പടിക്കൽ പ്രതിഷേധധർണ നടത്തി. മുൻ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്, ജോയി എബ്രഹാം, യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലംപള്ളി,ഫിലിപ്പ് ജോസഫ്, ജി ഗോപകുമാർ, യുജിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.