മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ നേതൃത്വത്തിൽ ദ്വിദിന നേതൃത്വ പഠനക്യാമ്പ് ദിശ 2022 ന് നാളെ തേക്കടി എസ്.എൻ ഇന്ത്യൻ നാഷണൽ ഹോട്ടലിൽ തുടക്കമാകും. ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ:പി. ജീരാജ് സ്വാഗതം പറയും. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ, ബോർഡ് മെമ്പർമാരായ ഷാജി ഷാസ്, ഡോ. പി.അനിയൻ, യൂണിയൻ കൗൺസിലർമാരായ സി.എൻ മോഹനൻ, എ.കെ രാജപ്പൻ, എം.എ ഷിനു പനക്കച്ചിറ, പി.എ വിശ്വംഭരൻ, കെ.എസ് രാജേഷ് ചിറക്കടവ്, വനിതാസംഘം സെക്രട്ടറി സിന്ധു മുരളീധരൻ, വൈസ് പ്രസിഡന്റ് പത്മിനി രവീന്ദ്രൻ, യൂത്ത്മൂവ്മെന്റ് ചെയർമാൻ എം.വി ശ്രീകാന്ത്, കൺവീനർ കെ.റ്റി വിനോദ് പാലപ്ര, പെൻഷനേഴ്സ് ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അനിത ഷാജി, എം.എം മജേഷ്, വി.വി അനീഷ് കുമാർ, വി.വി വാസപ്പൻ, ബിനോയ് ശാന്തി, എം.വി വിഷ്ണു, അതുല്യ സുരേന്ദ്രൻ, അതുല്യ ശിവദാസ് തുടങ്ങിയവർ സംസാരിക്കും. നാളെ രാവിലെ 11:30ന് എസ്.എൻ.ഡി.പി യോഗം ഇന്നലെ-ഇന്ന് -നാളെ എന്ന വിഷയത്തിൽ യോഗം അസി.സെക്രട്ടറി കെ.ഡി രമേശ് അടിമാലി ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് 2:30ന് ആനുകാലിക സംഘടന പ്രവർത്തനം, റിക്കാർഡ് തയാറാക്കലും കണക്ക് സൂക്ഷിക്കലും എന്ന വിഷയത്തിൽ കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി പഠനക്ലാസ് നയിക്കും. വൈകിട്ട് 6ന് ചക്കുപള്ളം ശ്രീനാരായണധർമ്മശ്രമം മഠാധിപതി സ്വാമി ഗുരുപ്രകാശം അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് അക്ഷയ് രോഹിത് ഷാ നയിക്കുന്ന സംഗീതസദസ്. ഞായറാഴ്ച രാവിലെ 9:30ന് നേതൃത്വം വെല്ലുവിളികളും സാദ്ധ്യതകളും എന്ന വിഷയത്തിൽ ജെ.സി.ഐ ഇന്റർനാഷണൽ ട്രെയിനർ ചെറിയാൻ വർഗീസ് ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനവും, ക്യാമ്പ് അംഗങ്ങൾക്കുള്ള ഉപഹാര വിതരണ ഉദ്ഘാടനവും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ സന്ദേശം നൽകും.