പുതുപ്പള്ളി:എസ്.എൻ.ഡി.പി യോഗം 148ാം നമ്പർ പുതുപ്പള്ളി ശാഖയിൽ 30ാമത് ശ്രീനാരായണ കൺവൻഷന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ ക്ഷേത്രത്തിൽ 6ന് ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, കൺവൻഷൻ വേദിയിൽ വൈകിട്ട് 6.30ന് സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗണസിലർ സജീഷ് കുമാർ മണലേൽ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ പി.ബി ഗിരീഷ് ആശംസ പറയും. ശാഖാ പ്രസിഡന്റ് കെ.എം ശശി സ്വാഗതവും ശാഖാ സെക്രട്ടറി വി.എം രമേശ് നന്ദിയും പറയും. 9ന് അന്നദാനം. 10ന് വൈകുന്നേരം 6ന് ഗുരുദേവ കൃതികൾ ആലാപനം, 7ന് പ്രഭാഷണം, 9ന് അന്നദാനം. 11ന് രാവിലെ 10.30ന് കുമാരിസംഘം, ബാലജനയോഗം രൂപീകരണ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് കെ.എം ശശി നിർവഹിക്കും. ശാഖാ സെക്രട്ടറി വി.എം രമേശ് അദ്ധ്യക്ഷത വഹിക്കും. ശാഖാ വൈസ് പ്രസിഡന്റ് പി.എസ് രാജു, ശ്രാവൺ കെ.ശശി, ഷൈല സുകുമാരൻ എന്നിവർ പങ്കെടുക്കും. തുടർന്ന് 11ന് റിട്ട. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കാഞ്ഞിരം ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിക്കും. വൈകിട്ട് 7ന് എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി പ്രഭാഷണം നടത്തും. 9ന് അന്നദാനം.