വെച്ചൂർ: സംസ്ഥാന പ്രവൃത്തിപരിചയമേള, ഉപജില്ല കലോത്സവ വിജയികൾ, റെഡ് ക്രോസ് സ്ഥാപകൻ ഹെൻട്രി ഡ്യൂനന്റ് സ്മാരക ക്വിസ് മത്സരം, വൈക്കം ഉപജില്ല മത്സരം തുടങ്ങിയവയിൽ വിജയികളായവരെ വെച്ചൂർ ഗവ.ഹൈസ്‌കൂളിൽ നടന്ന പ്രതിഭാസംഗമത്തിൽ അനുമോദിച്ചു. വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ അമീർ, ഹെഡ്മിസ്ട്രസ് എം.യു ഡിക്‌സി ടീച്ചർ, പി.ആർ പ്രതാപൻ, എസ്.ആർ.ജി കൺവീനർ പൂർണ്ണിമ ദേവ്, സ്റ്റാഫ് സെക്രട്ടറി പി.ആർ സന്ധ്യ എന്നിവർ പങ്കെടുത്തു.