trophy

കാഞ്ഞിരപ്പള്ളി . കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്‌കൂളിന് ഈ വർഷം മുതൽ കെ എൻ ഗോപാലകൃഷ്ണൻ സ്മാരക എവറോളിംഗ് ട്രോഫി നൽകും. കെ എസ് ടി എ മുൻ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായിരുന്നു ഗോപാലകൃഷ്ണന്റെ മക്കളായ ജില്ലാ പഞ്ചായത്ത് അംഗം ഹൈമി, ഹേമന്ത് എന്നിവർ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിലെത്തിയാണ് ട്രോഫി കൈമാറിയത്. റവന്യു ജില്ലാ കലോത്സവത്തിൽ നൽകുന്ന ഏറ്റവും വലിയ ട്രോഫിയാണിത്.