
കാഞ്ഞിരപ്പള്ളി . അദ്ധ്യാപകൻ രചനയും സംഗീതവും നിർമ്മിച്ച ഗാനം ഈണംതെറ്റാതെ ആലപിച്ച വിദ്യാർത്ഥികൾക്ക് സംസ്കൃത സംഘഗാനത്തിൽ ഒന്നാം സ്ഥാനം. മലകുന്നം ഇത്തിത്താനം എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് അദ്ധ്യാപകൻ പ്രേംജി കെ ഭാസിയുടെ വരികളുമായി വേദിയിലെത്തിയത്. വന്ദേമാതരം മത്സരത്തിലും ഇവർ ഒന്നാമതെത്തി. 2019ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പൂർവവിദ്യാർത്ഥികൾ ആലപിച്ച ഗാനം കേട്ടുപഠിച്ച ആറാം ക്ലാസുകാരാണ് ഇത്തവണ ടീമായി മത്സരത്തിനിറങ്ങിയത്. വിശുദ്ധം വരം എന്ന് തുടങ്ങുന്ന സംസ്കൃത ഗാനമാണ് ആലപിച്ചത്.