വൈക്കം: ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് മഹാദേവ ക്ഷേത്രത്തിലെ കൂടിപ്പുജ വിളക്കിനായി കൊണ്ടുവന്ന ആന പാപ്പാനെ അനുസരിക്കാതെ വഴിയിലുടെ ഓടി. രാവിലെ 9ന് ശേഷം ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും വൈക്കം ക്ഷേത്രത്തിലേക്ക് വന്ന ആമ്പാടി ബാലനാരായണൻ എന്ന ആനയാണ് നാഗമ്പൂഴി ക്ഷേത്രത്തിന് സമീപം വച്ച് പാപ്പനെ അനുസരിക്കാതെ നീങ്ങിയത്. ആനയുടെ പിന്നിൽ നിന്നും വന്ന വാഹനം ഹോൺ മുഴക്കിയതാണ് കാരണം. ടി.കെ.മാധവൻ സ്ക്വയറിന് സമീപം ധർമ്മശാസ്ത ക്ഷേത്രത്തിന് മുന്നിൽ പാപ്പാൻമാർ ആനയെ നിയന്ത്രിച്ച് സുരക്ഷിതമായി ബന്ധിച്ചു. ആന ഓടിയത് മൂലം നാശനഷ്ടമോ വാഹനയാത്രക്ക് തടസമോ ഉണ്ടായില്ല.