പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി പുനഃസംഘടിപ്പിച്ചുകൊണ്ട് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉത്തരവായി. ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രം ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേലാണ് യൂണിയന്റെ പുതിയ ചെയർമാൻ. പൂഞ്ഞാർ ശാഖാ പ്രസിഡന്റ് എം.ആർ ഉല്ലാസാണ് കൺവീനർ. വയലാ ശാഖ പ്രസിഡന്റ് സജീവ് വയലാ വൈസ് ചെയർമാനും തലനാട് ശാഖാ പ്രസിഡന്റ് കെ.ആർ ഷാജി ജോയിന്റ് സെക്രട്ടറിയുമാണ്. രാമപുരം സി.റ്റി.രാജൻ (ഓഫീസ് ചാർജ്ജ് അംഗം), അനീഷ് പുല്ലുവേലിൽ, സുധീഷ് ചെമ്പൻകുളം, സാബു കൊടൂർ, സജി ചേന്നാട് എന്നിവരാണ് കമ്മറ്റിയംഗങ്ങൾ. ഭാരവാഹികൾ ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിലെ ഗുരുസന്നിധിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മാണി സി. കാപ്പൻ എം.എൽ.എ., മീനച്ചിൽ യൂണിയൻ നേതാക്കാളയ എം.ബി ശ്രീകുമാർ, എം.പി സെൻ, ലാലിറ്റ് എസ്.തകിടിയേൽ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. എം.ബി ശ്രീകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ലളിതമായ സമ്മേളനവും നടന്നു.