പൊൻകുന്നം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശിവനന്ദ് ആർ. ശേഖറിനെ ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖല കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.
ജില്ലാ സെക്രട്ടറി ബി.സുരേഷ്‌കുമാർ ഉപഹാരം കൈമാറി. വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, വാർഡ് മെമ്പർ ലീന കൃഷ്ണകുമാർ,
ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് സഞ്ജയ് വിഷ്ണു, എസ്.അക്ഷയ്, പി.എം മിഥുൻ തുടങ്ങിയവർ സംസാരിച്ചു.