കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി ശാഖയുടെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന ശ്രീനാരായണ പ്രാർത്ഥനഹാളിന്റെ ശിലാന്യാസം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ ഡി പ്രസാദ് ആരിശേരി നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു എന്നിവർ സന്നിഹിതരായിരുന്നു. സ്ഥപതി എൻ.ഡി രാജേന്ദ്രൻ, ശാഖാ പ്രസിഡന്റ് ശ്രീനിവാസൻ പ്ലാച്ചേരിയിൽ, സെക്രട്ടറി ടി.എസ് സുഗതൻ, വൈസ് പ്രസിഡന്റ് ലാൽവി അനിൽ, യൂണിയൻ കമ്മിറ്റി മെമ്പർ സജി അഞ്ചമ്പിൽ, നിർമ്മാണ കമ്മിറ്റി ചെയർമാൻ അനിൽ അഞ്ചമ്പിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈനി സ്റ്റീഫൻ, വനിതാസംഘം ശാഖ പ്രസിഡന്റ് അംബിക രവീന്ദ്രൻ, സെക്രട്ടറി സിലാസിനി വിജയൻ എന്നിവർ പങ്കെടുത്തു.