കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയനിൽ 10,11 തീയതികളിൽ വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് നടക്കുമെന്ന് യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അറിയിച്ചു. 10ന് രാവിലെ 8.30ന് യൂണിയൻ ഹാളിൽ നടക്കുന്ന കൗൺസലിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശ്ശേരി നിർവഹിക്കും. യൂണിയൻ സെക്രട്ടറി എൻ കെ രമണൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ സി.എം ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു എന്നിവർ പ്രസംഗിക്കും.
രജിസ്ട്രേഷന്: 9447115002