പൊൻകുന്നം: വൈസ്‌മെൻസ് ക്ലബ്, ഓൾ മെഡ് ഫാർമസി, പാലാ ഓവ് സൗണ്ട്‌സ് ഹിയറിംഗ് ക്ലിനിക്ക് എന്നിവ ചേർന്ന് സൗജന്യ രോഗനിർണയ മെഡിക്കൽ ക്യാമ്പും രോഗപ്രതിരോധ ബോധവത്ക്കരണവും നടത്തി. പ്രശാന്ത് നഗറിലെ വൈസ്‌മെൻസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ്‌മെൻസ് ഡിസ്ട്രിക്ട് ഗവർണർ ഷെറി എം.ജോസഫ് അധ്യക്ഷത വഹിച്ചു.