ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സംഘടിപ്പിക്കുന്ന നിറവ് 2022 വടക്കൻ മേഖല സമ്മേളനം 63ാം നമ്പർ എറികാട് ശാഖാ ഓഡിറ്റോറിയത്തിൽ 11ന് ഉച്ചക്ക് രണ്ടിന് നടക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി രമേശ് അടിമാലി മുഖ്യപ്രഭാഷണം നടത്തും. പൂർവകാല പ്രവർത്തകരെ യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രനും നൂതന സംരംഭകരെ യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശനും ആദരിക്കും. നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ലതാ കെ.സലിമോൻ തുടങ്ങിയവർ പങ്കെടുക്കും. മേഖലാ കൺവീനർ എം.കെ ഷിബു സ്വാഗതവും, മേഖലാ ചെയർമാൻ പി.എൻ പ്രതാപൻ നന്ദിയും പറയും.

വടക്കൻ മേഖലാ സമ്മേളനത്തിൽ 62 തൃക്കോതമംഗലം, 63 എറികാട്, 1294 വാകത്താനം, 1518 തോട്ടക്കാട്, 1711 പരിയാരം, 1796 ഇരവിനല്ലൂർ, 2297 കാടമുറി, 2987 തോട്ടക്കാട് സൗത്ത്, 4748 നാലുന്നാക്കൽ, 4749 ചീരംഞ്ചിറ, 4893 പാത്താമുട്ടം വടക്ക് എന്നീ ശാഖകൾ പങ്കെടുക്കും. യൂണിയൻ യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ അജിത് മോഹൻ, രമേശ് കോച്ചേരി, അനിൽ കണ്ണാടി, ദിനു കെ. ദാസ്, ജില്ലാ ട്രഷറർ പ്രശാന്ത് മനന്താനം, യൂണിയൻ വനിതാസംഘം ഭാരവാഹികളായ ശോഭാ ജയചന്ദ്രൻ, കെ.എൽ ലളിതമ്മ, എം.എസ് രാജമ്മ, യൂണിയൻ സൈബർസേന ഭാരവാഹികളായ വിപിൻ കേശവൻ, പി.ആർ സുരേഷ്, കേന്ദ്രസമിതി അംഗം സരുൺ ചേകവർ, യൂണിയൻ വൈദികയോഗം ഭാരവാഹികളായ ഷിബു ശാന്തി, ജിനിൽ ശാന്തി, മൈക്രോഫൈനാൻസ് കോർഡിനേറ്റർ പി.എസ് കൃഷ്ണൻകുട്ടി, ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയൻ ഭാരവാഹികളായ വിജോജ് ഡി.വിജയൻ, പി.ആർ മനോജ്, ശ്രീനാരായണ പെൻഷൻ കൗൺസിൽ യൂണിയൻ ഭാരവാഹികളായ രാജനീഷ്, പി.വി രാജീവ്, കുമാരീസംഘം യൂണിയൻ ഭാരവാഹികളായ ശില്പാ സദാശിവൻ, ഹരിതാ റെജി തുടങ്ങിയവർ പങ്കെടുക്കും.