പാലാ: പാലാ സി.വൈ.എം.എൽ നടത്തിയ അഖില കേരള പ്രൊഫഷണൽ നാടകമത്സരത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചു. കൊല്ലം അനശ്വരയുടെ അമ്മ മനസാണ് ഏറ്റവും മികച്ച നാടകം. വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസാണ് ഏറ്റവും മികച്ച രണ്ടാമത്തെ നാടകം. ഈ നാടകത്തിന് അഞ്ച് അവാർഡുകൾ ലഭിച്ചു. ഏറ്റവും മികച്ച നടനുള്ള സ്‌പേഷ്യൽ ജൂറി അവാർഡ് പ്രദീപ് മാളവികയ്ക്കും, ഏറ്റവും നല്ല നാടക രചനയ്ക്കുള്ള അവാർഡ് ഫ്രാൻസിസ് ടി. മവേലിക്കരയ്ക്കും, ഏറ്റവും നല്ല സംഗീതത്തിനുള്ള അവാർഡ് അവാർഡ് ആലപ്പി വിവേകാനന്ദനും, ഹാസ്യ നടനുള്ള അവാർഡ് കോട്ടയം ശശിയ്ക്കും ലഭിച്ചു. ഏറ്റവും മികച്ച നടനുള്ള അവാർഡ് അമ്മ മനസ്സിലെ പ്രദീപ് ചന്ദ്രനും ഏറ്റവും മികച്ച നടിക്കുള്ള അവാർഡ് ശാന്തി പ്രബുദ്ധനും ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് ബിമൽ മുരളിയ്ക്കും ലഭിച്ചു.