പെരുമ്പായിക്കാട് : എസ്.എൻ.ഡി.പി യോഗം 47ാം നമ്പർ പെരുമ്പായിക്കാട് ശാഖയുടെ സംയുക്ത വാർഷിക പൊതുയോഗം 11 ന് രാവിലെ 10 മുതൽ സംക്രാന്തി എസ്.എൻ.എൽ.പി സ്‌കൂളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. 2019,2020, 2021 വർഷത്തെ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് തിരഞ്ഞെടുപ്പും നടക്കുമെന്ന് ശാഖാ സെക്രട്ടറി എൻ.വി സജിമോൻ അറിയിച്ചു. ശാഖാ പ്രസിഡന്റ് ജയൻ പള്ളിപ്പുറം സ്വാഗതവും, വൈസ് പ്രസിഡന്റ് കെ.ആർ വിജയൻ നന്ദിയും പറയും.