ചങ്ങനാശേരി : എസ്.ബി കോളേജിൽ അന്തർ ദേശീയ ഗണിതശാസ്ത്ര സെമിനാർ 12 മുതൽ 14 വരെ നടക്കും. ആൾജിബ്ര ആൻഡ് ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്‌സ് എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. നാഷണൽ സെന്റർ ഒഫ് മാത്തമാറ്റിക്‌സ് തലവൻ പ്രൊഫ. ജുഗൽ കെ.വർമ്മ സെമിനാർ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ ജെയിംസ് പാലയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447027820.