കോട്ടയം: മധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. പാറത്തോട് ഇടക്കുന്നം വാരിക്കാട്ട് വീട്ടിൽ വിജി (48)നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി കാഞ്ഞിരപ്പള്ളി ഇടക്കുന്നത്താണ് സംഭവം. ചെറുവള്ളിക്കാവ് അമ്പലത്തിന് സമീപത്ത് താമസിക്കുന്ന പുരുഷോത്തമൻപിള്ള എന്നയാളെയാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പുരുഷോത്തമൻ നടത്തുന്ന കടമുറിയിൽ അതിക്രമിച്ചു കയറിയശേഷം ഇരുവരും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും വിജി വാക്കത്തി ഉപയോഗിച്ച് പുരുഷോത്തമൻപിള്ളയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി.കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.