മേവട: ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള പതിനാറാമത് വീടിന്റെ നിർമ്മാണം മേവടയിൽ ആരംഭിച്ചു. സാമൂഹ്യപ്രവർത്തകനും മുൻ മുനിസിപ്പൽ കമ്മീഷണറുമായ രവി പാലാ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്കയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ആനീസ് കുര്യൻ, സഹകരണ ബാങ്ക് ബോർഡ് മെമ്പർമാരായ പി.ജി. ജഗന്നിവാസ് പിടിക്കാപ്പറമ്പിൽ, റ്റി.സി. ശ്രീകുമാർ തെക്കേടത്ത്, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് റ്റി.ജോൺ, ഷാജി ഗണപതിപ്ലാക്കൽ, സിബി പുറ്റനാനിക്കൽ, ജെയിംസ് കോയിപ്ര, മാത്തുകുട്ടി വലിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു.