കോട്ടയം: മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ എം.ബി.എ, എം.സി.എ, എം.കോം, എം.എ (ജേർണലിസം), ബി.ബി.എ, ബി.സി.എ, ബി.കോം എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്രായപരിധിയില്ലാതെ വിദേശത്തും സ്വദേശത്തുമുള്ള ആർക്കും ചേരാവുന്ന കോഴ്‌സുകൾക്ക് റഗുലർ കോഴ്‌സിന് തുല്യമായ ഗുണനിലവാരത്തിൽ ക്ലാസുകൾ ലഭിക്കും. എം.ബി.എ കോഴ്‌സിന് 15 ഇലക്റ്റീവ്‌സുണ്ട്. മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമായ കോഴ്‌സറയിലൂടെ 15 ഓളം സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ സൗജന്യമായി കോഴ്‌സിനൊപ്പം ചെയ്യാൻ സാധിക്കും. യു.ജി.സി, എ.ഐ.സി.ഇ.ടി.ഇ, നാക്, വേൾഡ് എജ്യുക്കേഷൻ സർവ്വീസസ് ( ഡബ്ല്യു.ഇ.എസ്), അസോസിയേഷൻ ഓഫ് കോമൺ വെൽത്ത് യൂണിവേഴ്‌സിറ്റീസ് (എ.സി.യു), ഇന്റർനാഷണൽ ക്രെഡൻഷ്യൽ അസസ്‌മെന്റ് സർവ്വീസ് ഓഫ് കാനഡ എന്നീ അംഗീകാരങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും കോട്ടയം മുൻസിപ്പൽ കോംപ്ലക്‌സിലുള്ള ഐ.ഐ.ഐ.ടിയിൽ ബന്ധപ്പെടണം. ഫോൺ: 0481 2564899, 9496225599, 9496544599.