കുമരകം: ഫിഫ ലോകകപ്പ് ഫുട്‌ബാൾ മത്സരത്തിന്റെ ആവേശം കുമരകം കുമാരമംഗലം പബ്ലിക് സ്‌കൂളിലും അലയടിച്ചു. എന്റെ ഫുട്‌ബോൾ എന്റെ ഗോൾ എന്ന പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഗോൾ വലയത്തിനുള്ളിൽ ഗോളടിച്ച് ഫുട്‌ബോൾ മാമാങ്കത്തിൽ പങ്കാളികളായി. സ്‌കൂൾ പ്രിൻസിപ്പലും അഡ്മിനിസ്‌ട്രേറ്ററുമായ വി.കെ ജോർജ് ആദ്യഗോളടിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രിൻസിപ്പൽ എം.എൻ അനിൽകുമാർ ഗോൾ വലയം ചലിപ്പിച്ചു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ ആദ്യ ഗോളടിച്ചവർക്ക് ക്യാഷ് അവാർഡും വിതരണം ചെയ്തു.