പള്ളിക്കത്തോട്: എസ്.എൻ.ഡി.പി യോഗം 449ാം നമ്പർ ആനിക്കാട്, 2052 ആനിക്കാട് വെസ്റ്റ്, 4839 അരുവിക്കുഴി, 4840 ഇളംമ്പള്ളി എന്നീ ശാഖകളുടെ കൂട്ടായ്മയായ ഗുരുദേവ ദർശന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്ക്കരണ വ്യക്തിത്വ വികസന ക്യാമ്പ് ഉണർവ്വ് 2022 ഇന്ന് രാവിലെ 9.30ന് 2052ാം നമ്പർ ആനിക്കാട് വെസ്റ്റ് ശാഖാ ഹാളിൽ നടക്കും. സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ ചെയർമാൻ പി.വി വിനോദ് അദ്ധ്യക്ഷതവഹിക്കും. മനു പള്ളിക്കത്തോട്, ജയാപ്രദീപ്, പ്രസന്നൻ പട്ടരുമഠം, ടി.എൻ ദിവാകരൻ, ജോതിലാൽ വാകത്താനത്ത്, ആർ.ശ്രീജിത്ത്, സുമ സുകുമാരൻ, പി.കെ ശശി, സുമ രത്‌നാകരൻ എന്നിവർ പങ്കെടുക്കും. ജനറൽ കൺവീനർ കെ.ആർ രവീന്ദ്രൻ സ്വാഗതവും വി.ടി ബോബി നന്ദിയും പറയും. തുടർന്ന് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് പി.ഇളംങ്കോ, കെ.എസ് ബിബിൻഷാൻ എന്നിവർ നയിക്കും.