cramc

കോട്ടയം . പതിവ് അലങ്കാരവസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി ക്രിസ്മമസ് തീം സെറാമികിൽ. സാന്റാ പ്ലേറ്റ്, ഗ്ലാസ്, കപ്പ്, മാലാഖകൾ, പുൽക്കൂട് സെറ്റ്, തിരികൾ ഇങ്ങനെ നീളുന്നു പള്ളത്ത് പ്രവർത്തിക്കുന്ന ബെന്നി എബ്രഹാമിന്റെ കടയിലെ അലങ്കാര വസ്തുക്കളുടെ നിര.

ക്രിസ്മസിനെ സൂചിപ്പിച്ച് വെള്ളയും ചുവപ്പും നിറത്തിലും സാന്റായുടെ മുഖംമൂടി രൂപത്തിലുള്ളതും പ്രിന്റ് ചെയ്ത സെറാമിക് പാത്രങ്ങളാണ് മറ്റൊരു ആകർഷണം. റെയ്ൻ ഡിയർ, ലൈറ്റ് തെളിയുന്ന മോഡൽ തിരി, ട്രീ, ട്രീ മോഡൽ മെഴുക് തിരികൾ, ഭരണി, ടീ മഗ്ഗ്, പൂകുട്ട, ഫ്ലവർവേയ്‌സ് കുട്ട, പ്ലേറ്റ്, ട്രേ, സാന്റാ, കാന്റി. ഡിയർ, സാന്റാ തൊപ്പി എന്നിവയുമുണ്ട്. ക്രിസ്മസ് ഫ്രണ്ട് സമ്മാനങ്ങളായി നൽകുന്നതിന് സെറാമിക് ഉപയോഗിച്ചുള്ള മാലാഖ, പുൽക്കൂട് സെറ്റ് എന്നിവ വാങ്ങുന്നതിന് നിരവധിപ്പേരാണ് എത്തുന്നത്. ചൈനയിൽ നിന്നാണ് ഉത്പന്നങ്ങൾ എത്തിക്കുന്നത്.

വില ഇങ്ങനെ.

മാലാഖ 80 രൂപ മുതൽ 780 രൂപ വരെ, പുൽക്കൂട് സെറ്റ് 1300, റെയ്ൻഡിയർ 425, സാന്റാ 60 രൂപമുതൽ 2400 വരെ, ഉണ്ണിയേശു 60 രൂപ മുതൽ, കാന്റിൽ ഡിയർ 240, മഗ്ഗ് സാന്റാ 300, കപ്പ് സാന്റാ 320, ട്രീമോഡൽ തിരികൾ 360, പൂച്ചെട്ടികൾ 350, പ്ലേറ്റ് 500, ട്രേ 760.