
കടുത്തുരുത്തി . അഞ്ചുവർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തിൽ കേരള സർക്കാർ തുടങ്ങിവെച്ച പദ്ധതിയുടെ ഭാഗമായി എല്ലാ മേഖലകളിലേക്കും തൊഴിൽ അന്വേഷകരെ എത്തിക്കുന്നതിനുള്ള തൊഴിൽ ആസൂത്രണം നടത്തുന്നതിനായി കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭകൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി പ്രമോദ് നിർവഹിച്ചു.
സംരംഭകർ, കെ ഡിസ്‌ക് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ, വിവിധ പ്രാദേശിക തൊഴിലുകളിൽ ഏർപ്പെടുന്നവർ എന്നിവർ പ്രത്യേക ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകൾ നടത്തുകയും വിവിധ തൊഴിൽ ക്ലബുകൾ രൂപീകരിക്കുകയും ചെയ്തു. മികച്ച സമ്മിശ്ര കർഷകയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധു രാജീവ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.