കോട്ടയം: ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എൻ ഗംഗാധരന്റെയും ആർ. ജിഷ്ണുവിന്റെയും അനുസ്മരണാർത്ഥം പ്രതിഭാസംഗമം നടന്നു. ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് ക്യാഷ് പ്രൈസും, ട്രോഫിയും ബി.ഇ.എഫ്.ഐ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബുവും, സംസ്ഥാന ജോ.സെക്രട്ടറി കെ.പി. ഷായും ചേർന്ന് വിതരണം ചെയ്തു. അനുസ്മരണ സമ്മേളനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ബി.ഇ.എഫ്.ഐ ജില്ലാ പ്രസിസന്റ് വി.പി ശ്രീരാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ ബിനു സ്വാഗതവും കൺവീനർ യു.അഭിനന്ദ് നന്ദിയും പറഞ്ഞു.
പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം വി.ആരഭി (എസ്.കെ.വി. എച്ച്.എസ്.എസ് കുറിച്ചിത്താനം), രണ്ടാം സ്ഥാനം നികേത് മനോജ്, എം.ഡി. എസ്.എച്ച്.എസ്.എസ്), മൂന്നാം സ്ഥാനം നിബിൻ ഷെറഫ്, (എം.ഡി.എസ്.എച്ച്.എസ്.എസ്) എന്നിവർക്കും ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം എസ്.ശിവാനന്ദ്, ജി.ശബരിനാഥ് (ജി.ബി.എച്ച്.എസ്.എസ്, വൈക്കം), രണ്ടാം സ്ഥാനം ശ്രീലക്ഷ്മി രജീഷ് (എസ്.കെ.എം.എച്ച്.എസ്.എസ്),എസ്. തേജ (സെന്റ് ഫിലോമിന ജി.എച്ച്.എസ്), മൂന്നാം സ്ഥാനം നിബിൻ ഷെറഫ്, നികേത് മനോജ് (എം.ഡി.എസ്.എച്ച്.എസ്.എസ്) എന്നിവർ കരസ്ഥമാക്കി.