കുറവിലങ്ങാട്: വ്യാപാരി വ്യവസായി സമിതി കുറവിലങ്ങാട് യൂണിറ്റ് സമ്മേളനം ഇന്ന് രാവിലെ 10.30ന് കുറവിലങ്ങാട് വൈക്കം റോഡിൽ പാറയ്ക്കൽ ബിൽഡിംഗിൽ നടക്കും. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേൽ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ബേബിച്ചൻ തയ്യിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ബിനു നീറോസ് മുഖ്യപ്രഭാഷണം നടത്തും. കുറവിലങ്ങാട് യൂണിറ്റ് രക്ഷാധികാരി സദാനന്ദശങ്കർ മുതിർന്ന വ്യാപാരികളെ ആദരിക്കും. സജി കാർത്തിക സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. വി.ഡി തമ്പി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. പി.ജി ബിനോമോൻ കണക്ക് അവതരിപ്പിക്കും. സി.എം ബേബി, സ്വപ്‌ന സുരേഷ്, സിൻസി മാത്യു, രമാ രാജു എന്നിവർ പങ്കെടുക്കും. പ്രണവ് ഷാജി സ്വാഗതവും സി.ആർ വിശ്വൻ നന്ദിയും പറയും.