ligin

കോട്ടയം . കെ റെയിലിന്റെ പേരിൽ സ്ഥാപിച്ച കല്ലുകൾ മാറ്റിയതായി രേഖകളിൽ കാണിച്ചുകൊണ്ട് ഉടമസ്ഥർക്ക് നിരുപാധികം ഭൂമി വിട്ടുകൊടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമാണെന്ന് സർക്കാർ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അധികാരികൾ തയ്യാറാവണം. കല്ലിട്ടതിന്റെ പേരിൽ സ്ഥലം വിൽക്കുമ്പോൾ വിലയും ദേശസാത്കൃത ബാങ്കുകളിൽ വായ്പയും ലഭിക്കുന്നില്ല. ഇപ്പോഴും ഇട്ട കല്ലുകൾ രേഖകളിൽ നിന്ന് മാറ്റാനോ ഭൂമി ഉടമസ്ഥർക്ക് ഉപാധികൾ ഇല്ലാതെ വിട്ടുകൊടുക്കുകയും ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.