പൊൻകുന്നം: യാത്രക്കാരെ കയറ്റാൻ നിർത്തിയ ബസിന്റെ അടിയിലേക്ക് ബൈക്ക് പാഞ്ഞുകയറി യുവാവിന് പരിക്ക്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ചെറിയ പരിക്കുകളോടെ ഇയാൾ രക്ഷപ്പെട്ടു. പൊൻകുന്നം തോണിപ്പാറ കുഴിക്കാട്ടുപറമ്പിൽ അജ്മൽ ( 24 ) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 9 മണിയോടെ പാലാ പൊൻകുന്നം റോഡിൽ ഒന്നാം മൈലിലായിരുന്നു സംഭവം. പൊൻകുന്നത്ത് നിന്ന് കൂരാലി വഴി പള്ളിക്കത്തോടിന് പോവുകയായിരുന്ന മേരി മാതാ ബസിന് പിന്നിലാണ് ബുള്ളറ്റ് ഇടിച്ചുകയറിയത്. ബസിന്റെ പിൻചക്രങ്ങളിലിടിച്ച് ഞെരുങ്ങിയാണ് ബൈക്ക് നിന്നത്. യുവാവ് ബസിനടിയിൽ പെടാതിരുന്നതിനാൽ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ബസ് ജാക്കി വെച്ച് ഉയർത്തിയാണ് ബൈക്ക് പുറത്തെടുത്തത്.