ks

കടുത്തുരുത്തി . കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കടുത്തുരുത്തി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശികയും ഒറ്റത്തവണയായി ലഭ്യമാക്കുക, മെഡിസിപ്പ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക, 20 വർഷ സർവീസിന് പൂർണ്ണ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തിയത്. കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ സി അലക്‌സാണ്ടർ, സെക്രട്ടറി സിപി പുരുഷോത്തമൻ, ട്രഷറർ എൻ കെ മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.