ചങ്ങനാശേരി : ബി.ഡി.ജെ.എസ് എട്ടാം ജന്മദിന സമ്മേളനം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി മുൻസിപ്പൽ മിനി ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റും സ്‌പൈസസ് ബോർഡ് ചെയർമാനുമായ എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി ജന്മദിന സന്ദേശം നല്കി. ബി.ഡി.വൈ.എസ് സംസ്ഥാന സമിതിയംഗം സജീഷ്‌കുമാർ മണലേൽ മുഖ്യപ്രസംഗം നടത്തി. മഹിളാസേന ജില്ലാ പ്രസിഡന്റ് അജിതാ സാബു ആശംസ പറഞ്ഞു. ജില്ലാ സെക്രട്ടറി പി.അനിൽകുമാർ സ്വാഗതവും, ചങ്ങനാശേരി നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു.