പാമ്പാടി: വനംവകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും സംയുക്തമായി നടത്തുന്ന ഏഴാമത് തുമ്പി സർവേ ഇന്ന് നടക്കും. മീനച്ചിലാറിന്റെ ആരംഭപ്രദേശമായ മേലടുക്കം മുതൽ പതനസ്ഥാനമായ പഴുക്കാ നിലക്കായൽ വരെ പതിനാറ് ഇടങ്ങളിലായാണ് സർവേ നടക്കുന്നത്. എട്ടു വിദഗ്ദ്ധരും ഇരുപത്തിരണ്ടോളം സ്ഥാപനങ്ങളിൽ നിന്നായി എൺപതോളം വിദ്യാർത്ഥികളും ചെറുസംഘങ്ങളായി ഈ കേന്ദ്രങ്ങളിൽ തുമ്പികളുടെ ഇനങ്ങൾ നിരീക്ഷിച്ച് കണക്കെടുപ്പ് നടത്തും. സർവേയുടെ മുന്നോടിയായി ടൈസിൽ നടന്ന പരിശീലന പരിപാടി അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സാജു കെ.എ ഉദ്ഘാടനം ചെയ്തു. സർവേ കോ ഓർഡിനേറ്റർ ഡോ. ഏബഹാം സാമുവേൽ ക്ലാസ് നയിച്ചു. ഡോ.പുന്നൻ കുര്യൻ വേങ്കടത്ത്, എം.എൻ അജയകുമാർ, ശരത് ബാബു എൻ, അനൂപാ മാത്യൂസ് എന്നിവർ പങ്കെടുത്തു.