പൊൻകുന്നം: കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ നടന്ന പൊൻകുന്നം തകടിയിൽ സനൽ സ്മാരക ഷട്ടിൽ ടൂർണമെന്റ് അഡ്വ. എം.എസ്. മോഹനനും അഡ്വ. ബിനുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗോകുൽ ജോബിൻ എന്നിവർക്ക് 10,000 രൂപയും എവർ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്കുള്ള 5000 രൂപയും ട്രോഫിയും ജയസൺ അരുൺ എന്നിവർക്കും നല്ല കളിക്കാരനുള്ള 2000 രൂപയും ട്രോഫിയും ആൽബി ഫെബിൻ എന്നിവരും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ ടോമി ഡോമിനിക്കും കെ.എൻ സുദർശനനും ചേർന്ന് വിതരണം ചെയ്തു.