വൈക്കം: രക്തസാക്ഷി പത്മേഷണന്റെ എഴുപത്തിയൊന്നാം ചരമവാർഷികം സി.പി.എം, സി.പി.ഐ ടി.വി.പുരം ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു . പാർട്ടി ആദ്യകാല നേതാവ് കെ.പി ചന്ദ്രബോസ് പതാക ഉയർത്തി. ടി.വി പുരം കവലയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം എം.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.സുശീലൻ, ലീനമ്മ ഉദയകുമാർ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.സുഗതൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.അരുണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, ജില്ലാ കമ്മറ്റിയംഗം കെ.അജിത്ത്, കെ.കെ.ഗണേശൻ, കവിത റെജി, ഇ.എൻ.സാലിമോൻ, ടി.എം മജീഷ് എന്നിവർ സംസാരിച്ചു