വൈക്കം : സോഷ്യൽ ജസ്റ്റിസ് ഫോറം വൈക്കം മേഖലാ കമ്മിറ്റിയുടെയും, അഹല്യ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ ചാലപ്പറമ്പ് ടി.കെ മാധവൻ യു.പി സ്‌കൂളിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി.എസ്.പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിളംകയ്യിൽ സമ്മാനം പരിപാടി നഗരസഭാ ചെയർപേഴ്‌സൺ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. അഹല്യ ഐ ഹോസ്പിറ്റൽ പി.ആർ.ഒ റോബിസൺ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ ജോഷിബ ജയിംസ് ഗുരുവന്ദനവും നടത്തി. താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ മികച്ച പി.ടി.എ അംഗങ്ങളെ ആദരിച്ചു. കൗൺസിലർമാരായ കവിത രാജേഷ് ,രേണുക രതീഷ് , സ്‌കൂൾ പ്രഥമാദ്ധ്യാപിക വി.എസ്.ലിജിമോൾ ,പി.എസ് അഭിലാഷ് ,കെ.വി ജഗജിത്, ഡി.ശശിധരൻ, ആർ.സുരേഷ് കുമാർ ,ബി.സുനിൽ കുമാർ, വി. വിദ്യ എന്നിവർ പ്രസംഗിച്ചു.