കോട്ടയം : നീണ്ടൂരിൽ ജോർജ് വർഗീസ് എന്ന വ്യാപാരിയുടെ സ്ഥാപനത്തിൽ നിരന്തരം ലഹരി മാഫിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത് അധികൃതരും ലഹരി മാഫിയയും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിന്റെ തെളിവാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. സംസ്ഥാന സർക്കാർ ലഹരി മാഫിയയ്ക്ക് നിർഭയമായി അഴിഞ്ഞാടാൻ അവസരം ഒരുക്കി കൊടുക്കുകയാണെന്നും ഇത്തരം മാഫിയകളെ അമർച്ച ചെയ്യാൻ സർക്കാർ കർശന നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.