പള്ളിക്കത്തോട് : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ കിഴക്കൻ മേഖലയിലെ നാല് ശാഖ കളുടെ കൂട്ടായ്മയായ ഗുരുദേവ ദർശന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 ന് ആനിക്കാട് വെസ്റ്റ് ശാഖയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ വ്യക്തിത്വ വികസന ക്യാമ്പ് നടക്കും. യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ കൗൺസിലർ പി.വി.വിനോദ് അദ്ധ്യക്ഷനാകും. ഇളങ്കോ പി,വിബിൻ ഷാൻ കെ.എസ് എന്നിവർ ക്ലാസ് നയിക്കും.