aniyan

കോട്ടയം . ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡ​ന്റായി അനിയൻ മാത്യു നിയമിതനായി. കോട്ടയം പാമ്പാടി സ്വദേശിയായ അനിയൻ മാത്യു ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, എസ് ബി ടി എംപ്ലോയീസ് യൂണിയൻ ദേശീയ പ്രസിഡ​ന്റ്, ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡ​ന്റ്, കോട്ടയം കൊമേഴ്സ്യൽ ബാങ്ക് എംപ്ലോയീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡ​ന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ ഐ ബി ഇ എ ദേശീയ ജനറൽ കൗൺസിൽ അംഗവും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയുമാണ്.