
ചങ്ങനാശേരി . അസംപ്ഷൻ കോളജ് ചരിത്രവിഭാഗം ചങ്ങനാശ്ശേരിയുടെ സമഗ്രമായ ചരിത്രം പഠനവിധേയമാക്കുന്നതിന് തുടക്കം കുറിച്ച് പഴയ ചങ്ങനാശേരി പൈതൃകയാത്ര 17 ന് സംഘടിപ്പിക്കും. ചരിത്ര-പുരാവസ്തു വിഭാഗങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ 70 പേർ പങ്കെടുക്കും. രാവിലെ 8 ന് ചിത്രക്കുളത്തിന്റെ പടിഞ്ഞാറേ കരയിൽനിന്ന് ആരംഭിക്കുന്ന ഹെറിറ്റേജ് വാക്ക് നഗരസഭ ചെയർപേഴ്സൺ സന്ധ്യ മനോജ് ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് 3 ന് സെന്റ് ജെയിംസ് എൽ പി സ്കൂളിൽ ചേരുന്ന സമാപനയോഗത്തിൽ ചരിത്ര പഠന പദ്ധതിയുടെ ഉദ്ഘാടനം ജോബ് മൈക്കിൾ എം എൽ എ നിർവഹിക്കും.