sharath

പാലാ . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂവരണി കിഴപറയാർഭാഗത്ത് ഈരൂരിക്കൽ വീട്ടിൽ ശരത് (32) നെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ കൗൺസിലിംഗിനിടെ പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയും ചൈൽഡ് ലൈൻ വഴി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ് എച്ച് ഒ കെ പി ടോംസൺ, എസ് ഐ ഷാജി സെബാസ്റ്റ്യൻ, സി പി ഒ മാരായ രഞ്ജിത്ത്, അരുൺകുമാർ, രമ്യ രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.