ചങ്ങനാശേരി: കെ.എസ്.ടി.എ 32ാമത് ഉപജില്ലാ സമ്മേളനം ഗവ.മുഹമ്മദൻസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഉപജില്ലാ പ്രസിഡന്റ് പ്രമീളാദേവി പതാക ഉയർത്തി. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.അനിത ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.എ ജാസ്മിൻ സംഘടനാറിപ്പോർട്ടും സബ് ജില്ലാ സെക്രട്ടറി എ.കെ ഷാജി പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. ബിനു എബ്രഹാം, അനീഷ് ഐസക്, പി.കെ അനിൽകുമാർ, വി.പ്രകാശ്കുമാർ, പി.സി രാധാകൃഷ്ണൻ, പി.ആർ ആനന്ദ്, രാജി എസ്.നായർ എന്നിവർ പങ്കെടുത്തു. ദേശീയ വിദ്യാഭ്യാസനയം തള്ളിക്കളയുക, പാഠ്യപദ്ധതി പരിഷ്‌ക്കരണം വേഗത്തിലാക്കുക, സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ പാസാക്കി. സി.ടി വിജയമ്മ അനുശോചന പ്രമേയവും എസ്.പ്രകാശ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സാലി ജോസഫ് (പ്രസിഡന്റ്), എസ്.പ്രകാശ്, പി.ജി മനോജ്, പ്രീതി രാജ് (വൈസ് പ്രസിഡന്റുമാർ), എ. കെ ഷാജി (സെക്രട്ടറി), ജോമിനി എൻ. പോൾ, ദൈമോൻ കെ. ജോസ്, പി.ആർ സുധീർ (ജോയിന്റ് സെക്രട്ടറിമാർ), കിഷൻ വി. ജോസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.