
ഏറ്റുമാനൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.  അസം ബാരപ്പെട്ട ഗ്യാതി വില്ലേജിൽ സ്വദേശി അനിൽ ഇക്ക (20) നെയാണ് ഏറ്റുമാനൂർ പൊലീസ് പിടികൂടിയത്. കുട്ടി പീഡന വിവരം ബന്ധുവിനോട് പറയുകയും തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ് എച്ച് ഒ രാജേഷ് കുമാർ, എസ് ഐ മാരായ പ്രശോഭ്, ബിജു വി കെ, സി പി ഒ മാരായ ഷാജിമോൻ എ ജെ, ബിജു കെ കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.