മാടപ്പള്ളി: ശിവഗിരി തീർത്ഥാടനത്തിന് എത്തുന്ന തീർത്ഥാടകർക്ക് 30,31,ജനുവരി 1 തീയതികളിൽ ശിവഗിരിയിൽ അന്നദാനം നടത്തുന്നതിനാവശ്യമായ കാർഷിക ഉല്പന്നങ്ങൾ ഗുരുധർമ്മ പ്രചരണസഭ മാടപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ശേഖരിച്ച് ശിവഗിരിയിൽ എത്തിക്കാൻ യൂണിറ്റ് പ്രവർത്തകയോഗത്തിൽ തീരുമാനിച്ചു. സഭ ചങ്ങനാശേരി മണ്ഡലം ട്രഷറർ തങ്കമ്മ ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സഭ ജില്ലാ കമ്മറ്റിഅംഗം പി.ആർ സുനിൽ, ഷിംന ജഗൻ, എസ്.എൻ.ഡി.പി വനിതാസംഘം പ്രസിഡന്റ് പി.എസ് റെനി, പി.എസ് പ്രീയാമോൾ തുടങ്ങിയവർ പങ്കെടുത്തു.