കോട്ടയം:ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള പത്തുദിവസത്തെ വൃതാനുഷ്ഠാനത്തിന്റെ 'പീതാംബരദീക്ഷ ' നൽകൽ നാളെ രാവിലെ 10.30ന് നാഗമ്പടം ക്ഷേത്രത്തിൽ തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി കൈവല്ല്യാനന്ദ സരസ്വതി എന്നിവർ നിർവഹിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ പദയാത്രകരും ചടങ്ങിൽ പങ്കെടുക്കണമെന്ന് കമ്മിറ്റി ചെയർമാൻ സി.ടി അജയകുമാർ (9961450045), കൺവീനർ ചന്ദ്രൻ പുളിങ്കുന്ന് (9446713034), ക്യാപ്റ്റൻ എം.ഡി സലിം (9249916982) എന്നിവർ അറിയിച്ചു.