കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും പാലാ അൽഫോൺസാ കോളേജിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ തൊഴിൽമേളയിൽ 345 പേർക്ക് തൊഴിൽ ലഭിച്ചു. 2257 പേരെ വിവിധ കമ്പനികൾ ജോലിക്കായി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.ടി, എൻജിനീയറിംഗ്, ഫിനാൻസ്, ഓട്ടോമൊബൈൽസ്, സെയിൽസ്, മാർക്കറ്റിംഗ് , ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 55 കമ്പനികളാണ് തൊഴിൽമേളയിൽ പങ്കെടുത്തത്. മേളയിൽ 5288 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. 4624 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു.